Kerala Kings - PSC Questions and Answers-ചരിത്രം


Important Questions from Kerala History





1. ആധുനിക  തിരുവിതാംകൂറിന്റെ സ്ഥാപകൻ ആര്?
Ans: മാർത്താണ്ഡ വർമ്മ

2. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ്‌ ?
Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

3. കൃഷി ഡിപ്പാർട്ട്മെന്റ് ആരംഭിച്ച  രാജാവ്‌ ?
Ans: ശ്രീ മൂലം തിരുനാൾ

4. കായംകുളം രാജ്യം ആദ്യം അറിയപ്പെട്ടിരുന്നത് ഏതു പേരിൽ?
Ans: ഓടനാട്

5. ഏതു മഹാരാജാവിന്റെ  കാലത്താണ് തിരുവിതാംകൂറിൽ ശ്രീചിത്ര ആർട്ട് ഗാലറി സ്ഥാപിക്കപെട്ടത് ?
Ans: ശ്രീ ചിത്തിര തിരുനാൾ

6. കുന്നല കോനാതിരി എന്നറിയപ്പെട്ടിരുന്ന കേരളീയ രാജാവ്‌ ?
Ans:സാമൂതിരി

7.കേരള വർമ്മ വലിയ കോയി തമ്പുരാൻ ഏതു കൊട്ടാരത്തിൽ തടവിൽ കഴിയുമ്പോൾ മയൂര സന്ദേശം എഴുതുന്നു എന്നാണ് കൃതിയിൽ പറയുന്നത് ?
Ans: ഹരിപ്പാട്‌ കൊട്ടാരം

8.ലക്ഷദ്വീപിൽ വരെ ആധിപത്യം സ്ഥാപിച്ച കേരളത്തിലെ രാജവംശം ഏതായിരുന്നു?
Ans: അറയ്ക്കൽ രാജവംശം

9. കൊല്ലവർഷാരംഭത്തിനു മുൻകൈ എടുത്ത രാജാവ്‌ ?
Ans: രാജശേഖര വർമ്മൻ (AD 820-844)

10. 1695 ൽ  'പുലപ്പേടി, മണ്ണാപ്പേടി' എന്നീ ദുരാചാരങ്ങൾ നിരോധിച്ചത് ആരാണ്?
Ans: കോട്ടയം  കേരള വർമ്മ

11. 1925ൽ ഗാന്ധിജി സന്ദർശിച്ചത് ഏതു ഭരണാധികാരിയെയാണ് ?
Ans: സേതു ലക്ഷ്മി ബായി

12. 1812 ലെ വിളംബരത്തിലൂടെ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി ആര്?
Ans: റാണി ഗൗരി ലക്ഷ്മി ബായി

13. മുഗൾ സർദാറുടെ 'മുകിലൻപട' 1684 ൽ വേണാടിനെ ആക്രമിക്കുമ്പോൾ ഭരണാധികാരി ആരായിരുന്നു ?
Ans: ഉമയമ്മറാണി

14. വാർഷിക ബജറ്റ് തയ്യാറാക്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂർ രാജാവാര്?
Ans: മാർത്താണ്ഡ വർമ്മ

15. ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ 1851ൽ നിർത്തലാക്കിയ താണ ജാതിക്കാരെ നിർബന്ധിച്ച് പണിയെടുപ്പിക്കുന്ന സമ്പ്രദായത്തിന്റെ പേര്?
Ans:ഊഴിയവേല

16. ഇംഗ്ലീഷുകാരനായ  ക്യാപ്റ്റൻ കീലിങ്ങുമായി വ്യാപാര ഉടമ്പടി ഒപ്പ് വെച്ച കേരളത്തിലെ രാജാവ്‌?
Ans: സാമൂതിരി

17. തിരുവിതാംകൂറിൽ ആദ്യമായി സെൻസസ് നടപ്പാക്കിയത് ആര് ?
Ans: സ്വാതി തിരുനാൾ

18. ബ്രിട്ടീഷുകാർ പഴശ്ശിരാജയെ ആക്രമിച്ച സ്ഥലം ?
Ans: മാവിലൈത്തോട്

19. തൃശൂർ പൂരം ആരംഭിച്ച രാജാവാര്?
Ans: ശക്തൻ തമ്പുരാൻ

20. മാർത്താണ്ഡവർമ്മ ഡച്ചുകാരെ  പരാജയപെടുത്തിയ 'കുളച്ചൽ യുദ്ധം' നടന്ന വര്ഷം ഏത്?
Ans: 1741

Also Read:

Travancore Kings- Reforms, Establishments- Study Notes





Share :
+
Next
« Prev
Prev
Next »

GK Cards

 
Copyright © 2018 PSC GKLokam - All Rights Reserved
Back To Top